ഇതു ഒരു അന്വേഷണമാണ്..
കാലത്തിന്റെ അതിരുകളെ വകഞ്ഞുമാറ്റി
പിന്നോട്ടുള്ള ഒരു അനേഷണം..!!
പിന്നിട്ട വഴികളിലെപ്പോഴോ കയ്യില്‍ വന്നത്,
കുറേ ദൂരം അതായിരുന്നു മുന്നോട്ടുള്ള പ്രയാണത്തിന്റെ പ്രേരണ..
ഒരു പുലറ്കാലത്തിലെപ്പോഴോ കൈവെള്ളയില്‍ വന്നുവീണ മഞ്ഞുതുള്ളി..
കൈവിട്ടുപോകാതിരിക്കാനായി കൈ അടച്ചു നെഞ്ചോടു ചേറ്ത്തുപിടിച്ചു.
അത് അവിടെത്തന്നെ ഉണ്ടാകുമെന്ന വിശ്വാസമായിരുന്നു..
പക്ഷെ, പിന്നീടെപ്പോഴോ തുറന്നുനോക്കിയപ്പോള്‍
ഒന്നുമില്ല.. കൈയ്യില്‍ അതിരുന്ന ഒരു പാടുമാത്രം..
ഞാനൊരു പെണ്ണിനെ പ്രണയിച്ചതിങ്ങനെയാണ്..
എത്ര പകലുകള്‍ അവള്‍ കാണാതെ അവളെ ഒരു നോക്കുകാണാന്‍,
ആ തുളസിക്കതിരിന്റെ നൈറ്മ്മല്യത്തെ ഹൃദയംകൊണ്ടൊന്നു തലോടാന്‍..
എത്ര പകലുകള്‍….
എത്ര രാത്രികള്‍, വിങ്ങി വിങ്ങി
ഹൃദയം ശരീരത്തില്‍ നിന്നു പറിഞ്ഞുപോകുമോ എന്നു ഭയന്ന്,
അവളോട് പറയുന്നതെങ്ങനെ
പറയാതിരിക്കുന്നതെങ്ങനെ എന്നു ഭയന്ന്.. എത്ര രാത്രികള്‍..
നിഷ്കളങ്കമായ പ്രണയം…
മനസ്സില്‍ അവള്‍ മുടിയില്‍ചൂടുന്ന
തുളസിക്കതിരിന്റെ നൈറ്മ്മല്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ..
പറഞ്ഞില്ല അവളോട് ഞാന്‍.. ഒന്നും പറഞ്ഞില്ല..
ഹൃദയം തകറ്ക്കപ്പെടുന്നതിനെക്കുറിച്ച് ഓറ്ക്കാന്‍ പോലും ഞാന്‍ അശക്തനായിരുന്നു..
അതുകൊണ്ട് ഒരു വാക്കുപോലും പറഞ്ഞില്ല..
നേറ്ക്കുനേറ് കണ്ടപ്പോള്‍ പോലും ആ കണ്ണുകളില്‍ നോക്കിയില്ല ഞാന്‍..
പ്രണയം എന്നതു
തിരസ്കരിക്കപ്പെടുമോ എന്നുള്ള ഈ ഭയംകൂടിയാണ്..
ഒരു സൂചിമുനക്കുമുകളില്‍
എങ്ങോട്ടെന്നില്ലാതെ പകച്ചുനില്‍ക്കുന്ന ഹൃദയവുമായി എത്ര നാള്‍..
പ്രണയത്തിന്റെ പരിപൂറ്ണ്ണമായ തീഷ്ണത..
ഹൃദയം ചുട്ടുപൊള്ളിയിട്ടുണ്ട്…
രാത്രികളില്‍ എന്തിനെന്നറിയാതെ കരഞ്ഞിട്ടുണ്ട്…
എന്തിനാണ് ഞാന്‍ അന്നു കരഞ്ഞത്…
എനിക്കറിയില്ല അത്..
ചിന്തിച്ചു അപഗ്രഥിക്കേണ്ട ഒരു വികാരമല്ല പ്രണയം,
അത് അനുഭവിച്ചറിയണം..
എല്ലാ തീഷ്ണതയോടും കൂടി അനുഭവിച്ചറിയണം..
ഇന്നു അതൊരു ഓറ്മ്മയാണ്..
പ്രണയം പോലും ഓറ്മ്മയുടെ സാന്ത്വനമായാണ് അനുഭവവേദ്യമാകുന്നത്…
ഒരിക്കല്‍ അനുഭവിച്ച വികാരത്തിന്റെ ബാക്കിയായ ബഹിറ്സ്ഫുരണങ്ങള്‍..
അതു പോലും മുന്നോട്ടുള്ള ജീവിതത്തിനു സാന്ത്വനമാണെന്നു വരുമ്പൊഴാണ്
പ്രണയം എന്തെന്നും എങ്ങനെയെന്നും നാമറിയുന്നത്…
ദൂരെനിന്നു നോക്കിക്കാണുന്ന പറ്വ്വതം
നമുക്ക് ഏറെ വ്യക്തമായിരിക്കുന്നതുപോലെ..
ഒരിക്കല്‍ കൂടി ആ തീഷ്ണത അനുഭവിക്കാന്‍ കൊതിയാണ്..
എനിക്കിന്നു വ്യക്തമാവുന്നു, അവള്‍ ഒരു കണ്ണാടിയായിരുന്നെന്ന്…
എന്നില്‍ നിറഞ്ഞു തുളുമ്പിനില്‍ക്കുന്ന പ്രണയത്തെ പ്രതിഫലിപ്പിച്ച്
എന്നിലേക്കുതന്നെ ഒഴുക്കുന്ന ഒരു കണ്ണാടി..
അവള്‍ ഇന്നു ഒരു ഓറ്മ്മ മാത്രമാണ്..
വഴിയിലെവിടെയെങ്കിലും വച്ചു കാണുമ്പോള്‍
മുമ്പു കണ്ടിട്ടുണ്ടല്ലോ എന്നോറ്ത്തുപോകുന്ന
വെറുമൊരു മുഖം..
ചിലപ്പോള്‍ അങ്ങനെയല്ലെന്നു വരാം..
ആ മുഖം ഞാന്‍ ഒരിക്കലും മറക്കില്ലായിരിക്കാം..
പക്ഷെ, ഒന്നു തീറ്ച്ചയാണ്,
മുമ്പൊരിക്കല്‍ എന്നില്‍ തിരമാലകളുയറ്ത്തിക്കൊണ്ടു ആഞ്ഞടിച്ച
ആ പ്രണയക്കൊടുങ്കാറ്റ് ഇളക്കിവിടാന്‍
ഇന്ന് അവളുടെ സാന്നിദ്ധ്യത്തിനു ആവില്ല..
കൈവിട്ടുപോയ ആ പ്രണയം തേടി എവിടെയൊക്കെ ഞാന്‍ അലഞ്ഞു..
ഡയറിത്താളുകളില്‍ കവിതകള്‍ കുറിച്ചിട്ടപ്പോള്‍
ഞാന്‍ തിരഞ്ഞതു എന്റെ പ്രണയത്തെയാണ്..
അതേപടി പുനറ്സൃഷ്ടിക്കണമെന്നില്ല..
അന്നനുഭവിച്ച ആ വികാരത്തിന്റെ ഒരനുരണനമെങ്കിലും.. അതു മതി..
പക്ഷെ, അതുപോലും എനിക്കു ലഭിച്ചില്ല..
കഥകള്‍..കവിതകള്‍..നോവലുകള്‍..സിനിമകള്‍..
എവിടെയൊക്കെ,
എവിടെയൊക്കെ ദാഹാറ്ത്തനായി ഞാനലഞ്ഞു..
എവിടെയുമില്ല..
ഒടുവില്‍,
കാലം ബാക്കിവച്ചുപോയ കുറേ ഓറ്മ്മകളില്‍ നിന്നു,
പ്രണയം തകറ്ന്നുവീണ അവശിഷ്ടങ്ങളില്‍ നിന്ന്‍,
ഞാനൊരു ദേവതയെ വാറ്ത്തെടുത്തു..
എന്റെ സ്വപ്നങ്ങളിലൂടെ..
എന്റെ കവിതകളിലൂടെ, ഞാനവളെ പ്രണയിച്ചു..
പ്രണയം പെയ്തൊഴിയാത്ത ഒരു കാലം..
എന്റെ കല്‍പനകളില്‍ പ്രണയം പെയ്യുകയാണ്…
തോരാതെ പെയ്യുന്ന മഴപോലെ..
പക്ഷെ, ഇന്നും
എന്റെ പ്രണയത്തിനു ഒരു മുഖം കണ്ടെത്താന്‍ എനിക്കായില്ല..
പ്രണയത്തിന്റെ അഗാധമായ നീലക്കണ്ണുകള്‍ തേടി ഞാനിന്നും അലയുന്നു..
പ്രണയം വ്യറ്ത്ഥമല്ല..
ഒരിക്കല്‍ ഞാനവളെ കാണും..
അന്ന് അവളൊടു പറയാന്‍ ജന്മാന്തരങ്ങളുടെ സ്വപ്നങ്ങളുണ്ടാകും എനിക്കു…
ഇതൊരു പ്രതീക്ഷയാണ്..
ഈ പ്രതീക്ഷയാണ് നാളെ എന്നതിന്റെ പ്രേരണ..!
പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ...
"പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ,
പിന്നെയൊരിക്കല്‍,
ഞാന്‍ മരിച്ചുപോയതിനുശേഷം
ഇവിടെത്തിരയുക, എന്നെത്തിരയുക..
കല്ലിനും കടലിനും ഇടയില്‍, തിരയുടെ നുരയില്‍
പതറുന്ന വെളിച്ചത്തില്‍
ഇവിടെത്തിരയുക, എന്നെത്തിരയുക..
ഇവിടെയാണു ഞാന്‍ വരുന്നത്,
ഒന്നും മിണ്ടാതെ നിശബ്ദനായി,
വായില്ലതെ, വിശുദ്ധനായി,
ഇവിടെ വീണ്ടും ഞാന്‍ ജലത്തിന്റെ-
അതിന്റെ വിക്ഷുബ്ദഹൃദയത്തിന്റെ ചലനമായി
ഇവിടെ ഞാന്‍ നഷ്ടപ്പെടുകയും ചെയ്തേക്കും..
ഇവിടെ ഞാന്‍ഒരു പക്ഷെ
കല്ലും നിശബ്ദതയും ആയേക്കും.. "
--നെരൂദ--
Saturday, November 17, 2007
Subscribe to:
Post Comments (Atom)
1 comment:
"സുഹൃത്തേ പ്രണയം ഒരു കുഞ്ഞു ശലഭത്തെപോലയത്രേ
മുറുകേ പിടിച്ചാല്‍ ചത്തുപോകാം, ഒരുപാട് അയഞ്ഞാല്‍ അത് പറന്നെങ്ങോ പോയേക്കാം"
നല്ലൊരു പ്രണയമാവാം ഇത്രയും ഹൃദ്യമായ് താങ്കളെ എഴുതിച്ചത്. നല്ല വരികള്‍
തുടര്‍ന്നും എഴുതുക
Post a Comment