പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ...


"പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ,
പിന്നെയൊരിക്കല്‍,
ഞാന്‍ മരിച്ചുപോയതിനുശേഷം
ഇവിടെത്തിരയുക, എന്നെത്തിരയുക..
കല്ലിനും കടലിനും ഇടയില്‍, തിരയുടെ നുരയില്‍
പതറുന്ന വെളിച്ചത്തില്‍
ഇവിടെത്തിരയുക, എന്നെത്തിരയുക..
ഇവിടെയാണു ഞാന്‍ വരുന്നത്‌,
ഒന്നും മിണ്ടാതെ നിശബ്ദനായി,
വായില്ലതെ, വിശുദ്ധനായി,
ഇവിടെ വീണ്ടും ഞാന്‍ ജലത്തിന്റെ-
അതിന്റെ വിക്ഷുബ്ദഹൃദയത്തിന്റെ ചലനമായി
ഇവിടെ ഞാന്‍ നഷ്ടപ്പെടുകയും ചെയ്തേക്കും..
ഇവിടെ ഞാന്‍ഒരു പക്ഷെ
കല്ലും നിശബ്ദതയും ആയേക്കും.. "

--നെരൂദ--

Saturday, June 12, 2010

ഞാനിവിടെ, ഇങ്ങനെ..!

ഓറ്മകളില്‍ തോണിതുഴയവേ,
അപ്രതീക്ഷിതമായി കടന്നുവന്ന
ചാറ്റല്‍ മഴ പോലെ നീ..
പ്രക്ര്തിയുടെ ഉണറ്ച്ചക്കുമുന്‍പിലെ
പോറലേല്‍ക്കാത്ത നിശബ്ദത..
താഴ്വാരങ്ങളിലൂടെ, തുള്ളിയായ് പെയ്യുന്ന
മരങ്ങള്‍ക്കിടയിലൂടെ
നമ്മള്‍ കൈകോറ്ത്തു നടന്നു..
പുതിയ പുലറ്ച്ചെയിലേക്കുള്ള
പക്ഷികളുടെ സംഗീതം..
പുകമഞ്ഞിന്റെ തണുത്ത കൈകള്
നമ്മെ തലോടവേ,
നിന്റെ കഴുത്തില്, നേറ്ത്ത സ്വറ്ണരോമങ്ങളില്
പൂക്കളും കിളികളും നോക്കിനില്‍ക്കെ
ഞാന്‍ ചുംബിച്ചു..
നമുക്കുമുകളില്‍ ആകാശം..
ഇലകള്‍ക്കിടയിലൂടെ ചെറുപൊട്ടുകളായ്
വീഴുന്ന വെയില്‍തുള്ളികള്
നമ്മെ പുതച്ചു..
ഇളം കാറ്റില്‍,
നെറ്റിയിലേക്ക് ഊറ്ന്നുവീഴുന്ന മുടിയിഴകളില്..
വിയറ്പ്പുപൊടിഞ്ഞ മൂക്കിന്‍ തുമ്പില്..
പ്രണയം പൂവിട്ട നിന്റെ കണ്ണുകളില്..
വാറ്നെറ്റിത്തടത്തില്..
അരുണിമ പടറ്ന്ന കവിള്‍ത്തടത്തില്..
തുടുപ്പോലും ചുണ്ടുകളില്..
ഈ തണുത്ത വെളുപ്പാന്‍ കാലേ,
ബോധത്തിനും അബോധത്തിനുമിടയിലെ
നേറ്ത്ത ചാലിലൂടെ
സ്വപ്നസഞ്ചാരം നടത്തവേ,
ഞാനറിയുന്നു,
എന്റെ പ്രണയം നിനക്കായ് തുടിക്കുന്നത്..
നിന്നെ നിനയ്ക്കാത്ത രാവുകളില്ല..
പകലുകളില്ല.
നാളെ വീണ്ടും
നിലാവിന്റെ നേറ്ത്തതൂവലുമായ്
നീ തലോടുന്നതും കാത്ത്
ഞാനിവിടെ, ഇങ്ങനെ..

Saturday, May 15, 2010

ഇതാ, ഇതു നിനക്കുള്ളതാണ്..!

നീ ആരായിരുന്നു..?
ഒരിക്കലും തമ്മില് കണ്ടിട്ടില്ല..
നേരിട്ടു സംസാരിച്ചിട്ടില്ല..
എങ്കിലും അകലെ, അകലെ എവിടെയോ
നീ ഉണ്ടായിരുന്നു..
കളി പറഞ്ഞും കഥ പറഞ്ഞും
പങ്കുവച്ച മറ്റൊരു സൌഹൃദം..
കുറുമ്പുകാട്ടി, കൂടെച്ചിരിച്ച്,
കഥകള് പറഞ്ഞ്, കവിതകള് കേട്ട്
പരസ്പരം പങ്കുവച്ച
ഒരായിരം നിമിഷങ്ങള്…
എങ്കിലും നീ നീയും
ഞാന് ഞാനുമായിരുന്നു..
പിന്നീടെപ്പോഴോ
ഞാന് ഞാന്മാത്രമല്ലാതെ,
നീ നീമാത്രമല്ലാതെ,
നമ്മള് നമ്മളായ് പങ്കുവച്ച നിമിഷങ്ങള്ക്ക്
സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ,
അരുമയായ അടുപ്പങ്ങളുടെ,
മൃദുലഭാവങ്ങളായിരുന്നു..
ആ ഒരോ നിമിഷത്തിനും
ഒരായുസ്സിന്റെ വിലയുണ്ടായിരുന്നു..
സൊഹൃദങ്ങള് വെറും
നേരമ്പോക്കുകള് മാത്രമാക്കുന്നവരുടെ
ഈ ലൊകത്ത്,
മറ്റൊരു പ്രതീക്ഷ ആത്മഹത്യാപരമെന്ന്
തിരിച്ചറിഞ്ഞ്,
ഞാനും അവരോടുചേറ്ന്ന് ആടിപ്പാടി
കടന്നുപോയതായിരുന്നു..
അതിനിടയിലെപ്പോഴോ
കളഞ്ഞുകിട്ടിയ ഒരു വളപ്പൊട്ടുപോലെ നീ..
ഏഴുനിറങ്ങളില് മാനത്തുവിരിയുന്ന
സ്വപ്നങ്ങളെ എത്തിപ്പിടിക്കാന് ശ്രമിക്കാതെ,
തന്റേതു മാത്രമായ കൊച്ചുകിനാവുകളെ
നെഞ്ചോടു ചേറ്ത്ത്,
പെയ്യുന്ന മരങ്ങള്ക്കിടയില്
നനവാറ്ന്നുനില്ക്കുന്ന
ഒരു കൊച്ചു കാശിത്തുമ്പപ്പൂവ്..
ആരുടേയും കണ്ണില്പെടാതെ,
ഇലകളുടെ പച്ചപ്പില് ഒളിച്ച
ഒരു കൊച്ചുപൂവ്..
നിന്നില് ഞാന് കണ്ടത്
എന്നെത്തന്നെയായിരുന്നു..
നിന്റെ കൊച്ചുകൊച്ചു സങ്കടങ്ങള്,
പരിഭവങ്ങള് എല്ലാം
എന്നില്നിന്നു കട്ടെടുത്തതായിരുന്നോ..?
ഒരു പുലറ്ച്ചെയില് എനിക്കുമുന്നില്
സൂര്യനായ് തിളങ്ങിയ
തുഷാരബിന്ദുവായിരുന്നു നീ..
പ്ക്ഷെ,
ചുട്ടുപൊള്ളുന്ന ഈ ഉച്ചവെയിലില്
നീ എവിടെ..?
എന്റെ കൈവെള്ളയിലിരുന്ന്
നീ ഉരുകിത്തീറ്ന്നത് ഞാന് അറിഞ്ഞില്ലെന്നോ..?

Monday, December 10, 2007

ദു:ഖം

കൈവിട്ടുപോയതിനെ പറ്റിയുള്ള
ഒരോറ്മ്മയാണ് ദു:ഖം..
കാലത്തിന്റെ നിശബ്ദമായ ഓറ്മ്മപ്പെടുത്തലിലൂടെ
ദു:ഖം മനസ്സില്‍ വേരൂന്നുന്നു..
ഇന്നു അവള്‍
എനിക്കൊരോറ്മ്മ മാത്രമാണെന്നു വരാം..
പക്ഷെ, ഇന്നലെ അങ്ങനെ ആയിരുന്നില്ല..
ഒരു മഴതൊടുമ്പോള്‍ ഞെട്ടിയൊതുങ്ങുന്ന
തൊട്ടാവാടിച്ചെടിപോലെയായിരുന്നു അവള്‍..
പഴുത്തു ചുവന്ന തക്കാളി
അവള്‍ക്കേറെയിഷ്ടമായിരുന്നു..
പക്ഷെ, ഞാന്‍ ഒരു ചീഞ്ഞ തക്കാളിയായിരുന്നു..
എങ്കിലും അവള്‍ എന്നെ സ്നേഹിച്ചിരുന്നു..
കാലം തെറ്റിപ്പൂത്ത കൊന്നയുടെ മുടിയില്‍ നിന്ന്
ഒരിതള്‍ എന്നിലേക്ക് വഴുതിയിറങ്ങി..
ഒരിക്കലവള്‍ പറഞ്ഞു,
പ്രണയത്തിനു മഞ്ഞ നിറമാണെന്ന്..
ഒരുപിടി കൊന്നപ്പൂക്കള്‍ക്കുള്ളത്രയും മഞ്ഞ..
പക്ഷെ, പ്രണയത്തിന്റെ ചുവപ്പായിരുന്നു എനിക്കിഷ്ടം..
അതുകൊണ്ടാണ് ഞാനവള്‍ക്ക്
ആ ചുവന്ന റോസാപ്പൂവ് കൊടുത്തത്..
എന്റെ പ്രണയത്തെ അപ്പോഴും
ഞാന്‍ അവളോട് ചോദിച്ചിരുന്നില്ല..
തിരസ്കരിക്കപ്പെടുമോ എന്നു ഞാന്‍ പേടിച്ചിരിക്കണം..
കാറ്മേഘങ്ങള്‍ക്കിടയിലൂടെ ഇടയ്ക്കൊക്കെ വെളിപ്പെടുന്ന
ചന്ദ്രനെപ്പോലെയാണ് എന്റെ ഹൃദയമെന്ന്
അവള്‍ ഒരിക്കല്‍ പറഞ്ഞു..
അന്ന് കീറിമുറിക്കപ്പെട്ട ഒരു പൂവിനെയും
കത്തിപ്പോയ കുറേ കരിയിലകളെപ്പറ്റിയുമാണ്
ഞാനവളോട് പറഞ്ഞത്..
എനിക്കറിയാമായിരുന്നു ഒടിഞ്ഞ കസേരകള്‍
മാത്രമുള്ള ഒരു ഇരുട്ടുപിടിച്ച മുറിയാണ്
എന്റെ ഹൃദയമെന്ന്..
ജീവിതമാകട്ടെ മാലിന്യം നിറഞ്ഞ
ഒരു ഓട പോലെയും..
അവള്‍ക്കുമുമ്പ് എനിക്ക് പ്രിയമായി
യാതൊന്നുമുണ്ടായിരുന്നില്ല
അവള്‍ എന്നോടൊത്തുണ്ടായിരുന്നപ്പോള്‍,
ദു:ഖം എന്നത്, അകലെയെവിടെയോ മലയിടുക്കില്‍
പ്രതിധ്വനിക്കുന്ന, ഒരു ഭ്രാന്തന്റെ
നിലവിളിപോലെയായിരുന്നു എനിക്ക്..
എന്നാല്‍ ഇന്ന് കരയുന്നത് ഞാനാണ്..
നിങ്ങള്‍ക്കിത് നിസ്സാരമെന്നു തോന്നാം
പക്ഷെ, എനിക്ക് നഷ്ടപ്പെട്ടത്
സ്നേഹത്തിന്റെ കുറച്ചു തുണ്ടുകള്‍ മാത്രമല്ല,
വിശപ്പും വേദനയും കൊണ്ടു നിറക്കപ്പെട്ട
എന്റെ ആത്മാവുകൂടിയാണ്..
ഇന്നലെ ഓറ്മ്മയുടെ മേഘങ്ങള്‍ക്കിടയിലൂടെ
അവള്‍ എന്റെയടുത്തു വന്നിരുന്നു..
നിശബ്ദമായി അവള്‍ എന്നോടു പറഞ്ഞു,
പുലരിയുടെ മഞ്ഞുതുള്ളിയില്‍
എനിക്കുതരാനായി പ്രണയത്തിന്റെ
സൂര്യനെ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന്..
മറ്റൊന്നും എന്നോടവള്‍ പറഞ്ഞില്ല..
ആ കൊന്നപ്പൂക്കളെക്കുറിച്ചുപോലും..
അവളുടെ ലോകത്തില്‍ ചിലപ്പോള്‍
കൊന്നപ്പൂക്കള്‍ ഇല്ലായിരിക്കാം..