പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ...


"പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ,
പിന്നെയൊരിക്കല്‍,
ഞാന്‍ മരിച്ചുപോയതിനുശേഷം
ഇവിടെത്തിരയുക, എന്നെത്തിരയുക..
കല്ലിനും കടലിനും ഇടയില്‍, തിരയുടെ നുരയില്‍
പതറുന്ന വെളിച്ചത്തില്‍
ഇവിടെത്തിരയുക, എന്നെത്തിരയുക..
ഇവിടെയാണു ഞാന്‍ വരുന്നത്‌,
ഒന്നും മിണ്ടാതെ നിശബ്ദനായി,
വായില്ലതെ, വിശുദ്ധനായി,
ഇവിടെ വീണ്ടും ഞാന്‍ ജലത്തിന്റെ-
അതിന്റെ വിക്ഷുബ്ദഹൃദയത്തിന്റെ ചലനമായി
ഇവിടെ ഞാന്‍ നഷ്ടപ്പെടുകയും ചെയ്തേക്കും..
ഇവിടെ ഞാന്‍ഒരു പക്ഷെ
കല്ലും നിശബ്ദതയും ആയേക്കും.. "

--നെരൂദ--

Tuesday, October 23, 2007

മൌനം

ഇവിടെ,
ഈ നിമിഷം,
നിനക്കു മുന്നില്‍ എന്റെ
മൌനം മാത്രമേ ഉള്ളൂ..
ഒരായിരം വാക്കുകളേക്കാള്‍
വാചാലമായ മൌനം..
പക്ഷേ നീ പറയുന്നു
ഞാന്‍ നിശബ്ദനാണെന്ന്‌..
നിന്നെ നോക്കുകകൂടി
ചെയ്യുന്നില്ലെന്ന്‌..
എങ്കിലും എന്റെ പെണ്ണേ,
വാക്കുകളേക്കാള്‍ ആഴം
മൌനത്തിനാണെന്ന് എന്തേ നീ
തിരിച്ചറിഞ്ഞില്ല..
മനസ്സ് മനസ്സിനെ അറിയുമ്പോള്‍
പൊള്ളയായ വാക്കുകള്‍ക്ക്
സ്ഥാനമെവിടെ..?
നിനക്കായ് പെറുക്കിക്കൂട്ടുന്ന
ഓരോ വാക്കിനു പിന്നിലും
രാത്രിയെ അതിശയിക്കുന്ന
മൌനമുണ്ടായിരുന്നു..
അവിടെ,
അതിന്റെ ആഴങ്ങളില്‍
നിനക്കായ് ഞാന്‍ കാത്തുവെച്ചത്
തുടിക്കുന്ന ഒരു ഹൃദയമായിരുന്നു..
ഒരിക്കല്‍
എന്റെ വാക്കുകള്‍
ഒരു ചാറ്റല്‍മഴ പോലെ
നിന്നില്‍ നനഞ്ഞിറങ്ങിയപ്പോള്‍
നീ വിറകൊണ്ടതെന്തിനായിരുന്നു..?
അറിയാതെയെങ്കിലും എന്നിലെ
നിശ്വാസത്തിന്റെ അലകള്‍
നിന്നെ സ്പറ്ശിച്ചിരുന്നുവോ..?
അതോ എല്ലാമറിഞ്ഞിട്ടും
ഒന്നുമറിയാത്തപോലെ
ഭാവിക്കുകയാണോ..?
നിന്റെ ഈ ഒളിച്ചുകളിയില്‍
പിടയുന്നത് എന്റെ ഹൃദയമാണ്..

1 comment:

ധ്വനി said...

മൗനം എന്ന വിഷയം കണ്ടപ്പോള്‍ വെറുതെ വന്നു നോക്കിയതാ. :)

നീയിട്ട പൂക്കളമാണെന്റെ ചുറ്റിലും
നീ മാത്രമെന്തേ തിരിച്ചുപോയി...
ഓരൊ കിനാവിലും നീയൊളിപ്പിച്ചൊരാ
തീയാണു ചുറ്റുമെന്‍ പാട്ടുകാരീ....

എന്നാണോ ഈ പാടുന്നത്?